CK Sukumaran
Director
തൃശൂർജില്ലയിൽ പഴുവിൽ ചെള്ളിക്കാട്ടിൽ ശ്രീ. സി. പി, കൃഷ്ണന്റേയും, ശ്രീമതി. എൻ. എസ്. ഭായിയുടേയും പുത്രനായി തൃപ്രയാറിൽ 10-3-1940-ൽ ജനിച്ച സുകുമാരൻ ധനതത്വശാസ്ത്രത്തിൽ ബി. ഏ ബിരുദം നേടിയശേഷം പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ചിത്രസംവിധാനത്തിനുള്ള ഡിപ്ലോമാ കരസ്ഥമാക്കി. 1967-ലാണു് ചലച്ചിത്രരംഗവുമായി ബന്ധപ്പെടുന്നതു്. ‘ആ ചിത്രശലഭം പറന്നോട്ടെ’ എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. ശ്രീമതി. ടി. കെ. വാസന്തിയാണു് ഭാര്യ. ഇവർക്കു് നാലുമക്കളുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series : 0
Available Short Movies : 0